സിദ്ദിഖ് കാപ്പന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളജില്‍ പാര്‍പ്പിച്ചിരിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ദുരിതം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനയുടെ പരാതിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.
കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഇന്നലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ നല്‍കിയ കത്തും സുപ്രിംകോടതിക്ക് മുന്നിലുണ്ട്.
കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശിലെ മഥുര കെ.എം. മെഡിക്കല്‍ കോളജില്‍ ദുരിതത്തിലാണെന്ന് ഭാര്യ റൈഹാനയ്ക്ക് വേണ്ടി ഹാജരായ അഡ്വ വില്‍സ് മാത്യൂസ് ഇന്നലെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്. ശൗച്യാലയത്തില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും, ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു.
സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മരിച്ചു പോയേക്കാമെന്നാണ് കുടുംബത്തിന്റെ ആശങ്ക. ഭാര്യയുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന സംസാരിക്കാന്‍ സിദ്ദിഖ് കാപ്പനെ അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കാപ്പനെ ചങ്ങലയില്‍ ബന്ധിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ഭാര്യ റൈഹാനയുടെ കത്തിനെയും പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയെയും യുപി സര്‍ക്കാര്‍ എതിര്‍ത്തു. യുഎപിഎ അടക്കം ചുമത്തിയ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അടക്കം നാല് പേരെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
Story highlights: siddique kappan, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here