Advertisement

ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താത്കാലികമായി വിലക്കേര്‍പ്പെടുത്തി

May 1, 2021
1 minute Read
UK temporarily banned nursing recruitment from India

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്കും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

താത്കാലികമായാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ജോബ് ഓഫര്‍ ലഭിച്ചവരുടെ അവസരങ്ങള്‍ നഷ്ടപ്പെടില്ല. ഇത്തരക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കണമെന്നും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതും.

Story highlights: UK temporarily banned nursing recruitment from India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top