ബംഗാളിൽ തൃണമൂൽ മുന്നിൽ; തമിഴ്നാട്ടിൽ ഡിഎംകെ

കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും ഇന്ന് വിധിയെഴുതുകയാണ്…പശ്ചിമ ബംഗാളിൽ ഭരണത്തുടർച്ച നേടാൻ കനത്ത പോരാട്ടത്തിലാണ് തൃണമൂൽ കോൺഗ്രസ്. 107 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു. 100 സീറ്റുമായി ബിജെപി തൊട്ടുപിന്നിലാണ്. ബംഗാളിൽ 200-ലധികം സീറ്റ് നേടി ഭരിക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. അതേസമയം അക്രമ രാഷ്ട്രീയം ഉൾപ്പെടെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഭരണ തുടർച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ് മമതാ ബാനർജി. കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായി സംഘർഷങ്ങൾ നടന്ന നന്ദിഗ്രാമിലെയും സിംഗൂരിലെയും ഫലങ്ങളാണ് ഇരു മുന്നണികൾക്കും നിർണായകം.
അസമിൽ ബിജെപി 16 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ തൊട്ടുപിന്നിൽ 15 സീറ്റിലാണ് കോൺഗ്രസിന് ലീഡുള്ളത്. കോൺഗ്രസിനും ബിജെപിക്കും സംസ്ഥാനത്ത് തുല്യസാധ്യതയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
തമിഴ്നാട്ടിൽ വോട്ടെണ്ണൽ ചൂടുപിടിക്കുമ്പോൾ 53 സീറ്റിൽ ഡിഎംകെ ലീഡ് ചെയ്യുന്നു. 44 സീറ്റിലാണ് എഐഎഡിഎംകെയുടെ ലീഡ്. കരുണാനിധിയുടെയും ജയലളിതയുടെയും അസാന്നിധ്യത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിൽ 8 സീറ്റിൽ എൻഡിഎ മുന്നിട്ടു നിൽക്കുകയാണ്. യുപിഎ അഞ്ച് സീറ്റിലും.
Story Highlights: Assembly elections 2021, TMC leads in Bengal, DMK in TN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here