കളമശ്ശേരിയിൽ പി രാജീവിനു ലീഡ്; തൃപ്പൂണിത്തുറയിൽ കെ ബാബു

എറണാകുളം ജില്ലയിൽ യുഡിഎഫ് മുന്നേറ്റം. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കളമശേരി, കളമശേരി, വൈപ്പിൻ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.
പിറവത്ത് യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് 3692 വോട്ടിനു ലീഡ് ചെയ്യുന്നു. തൃപ്പൂണിത്തുറയിൽ കെ ബാബു 436 വോട്ടിനു മുന്നിലാണ്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പളി- 1231, അങ്കമാലിയിൽ റോജി എം ജോൺ- 1285, ആലുവയിൽ അൻവർ സാദത്ത്- 1157, പറവൂരിൽ വിഡി സതീശൻ- 461, എറണാകുളത്ത് ടിജെ വിനോദ്-450, തൃക്കാക്കരയിൽ പിടി തോമസ്- 2438
കളമശേരിയിൽ എൽഡിഎഫിൻ്റെ പി രാജീവ് 1941 വോട്ടിനു ലീഡ് ചെയ്യുകയാണ്. വൈപ്പിനിൽ കെഎൻ ഉണ്ണികൃഷ്ണന് 572 വോട്ടിൻ്റെ നേരിയ ലീഡാണ് ഉള്ളത്. കൊച്ചിയിൽ കെജെ മാക്സി 2601 വോട്ടിനു ലീഡ് ചെയ്യുകയാണ്. കുന്നത്തുനാടിൽ പിവി ശ്രീനിജൻ 321 വോട്ടിനും ലീഡ് ചെയ്യുന്നു. മൂവാറ്റുപുഴയിൽ എൽദോ എബ്രഹാം- 168, കോതമംഗത്ത് ആൻ്റണി ജോൺ-1700
Story highlights: ernakulam counting p rajeev lead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here