കോട്ടയത്ത് ഒപ്പത്തിനൊപ്പം; പിസി ജോർജ് പിന്നിൽ

കോട്ടയം ജില്ലയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും മുന്നേറുകയാണ്. പാലായിൽ മാണി സി കാപ്പൻ 10,866 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിൻ്റെ ജോസ് കെ മാണിയെ പിന്തള്ളിയാണ് മാണി സി കാപ്പൻ ലീഡ് ചെയ്യുന്നു. അതേസമയം, പൂഞ്ഞാറിൽ സിറ്റിംഗ് എംഎൽഎയും ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി ജോർജ് പിന്നിലാണ്. എൽഡിഎഫിൻ്റെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് മുന്നിൽ. 6161 ആണ് സെബാസ്റ്റ്യൻ്റെ ലീഡ്.
കടുത്തുരുത്തിയിൽ യുഡിഎഫിൻ്റെ മോൻസ് ജോസഫ് 690 വോട്ടുകൾക്ക് മുന്നിലാണ്. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്- 1177, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ- 5847, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി- 3323 എന്നിവർ മുന്നിലാണ്.
അതേസമയം, വൈക്കത്ത് എൽഡിഎഫിൻ്റെ സികെ ആശയാണ് മുന്നിൽ. 9347 വോട്ടുകൾക്കാണ് ആശ ലീഡ് ചെയ്യുന്നത്. ചങ്ങനാശ്ശേരിയിൽ ബോബ് മൈക്കിൾ- 3152, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്- 3959 എന്നിവർ ലീഡ് ചെയ്യുന്നു.
Story highlights: kottayam ldf and udf pc george trailing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here