ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്; വളരെ വിജയ സാധ്യതയെന്ന് എ വിജയരാഘവന്‍

വോട്ടെണ്ണല്‍ ദിനത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ബിജെപിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല.
തുടക്കംമുതലെ നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്ന് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നല്ല വിജയം ലഭിക്കുമെന്നാണ് വിശ്വാസം. തന്റെ മാത്രമല്ല മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. സംസ്ഥാനത്ത് ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും കടകംപള്ളി.
അതേസമയം വോട്ടെണ്ണല്‍ ദിവസം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളിയില്‍ പ്രാർത്ഥിക്കാനെത്തി. മാധ്യമങ്ങളോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
പാലായില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Story highlights: assembly elections 2021, a vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here