ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ ബഹുദൂരം മുന്നില്‍

പാലക്കാട് ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍. പതിനായിരത്തില്‍ അധികം വോട്ടിന്‍റെ ലീഡാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. 10258 വോട്ടാണ് ഇപ്പോഴത്തെ പ്രേംകുമാറിന്റെ ലീഡ് നില.
അതേസമയം തൃത്താലയില്‍ വി ടി ബല്‍റാം നേരിയ ഭൂരിപക്ഷത്തിന് മുന്നില്‍ നില്‍ക്കുന്നു. പട്ടാമ്പിയില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിനാണ് ലീഡ്. ഷൊര്‍ണൂര്‍, കോങ്ങാട്,മലമ്പുഴ എന്നിവിടങ്ങളില്‍ ലീഡ് എല്‍ഡിഎഫ് തുടരുന്നു.
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനാണ് ഇപ്പോഴും 2000 വോട്ടിന് മുന്നില്‍ നില്‍ക്കുന്നത്. മണ്ണാര്‍ക്കാട് യുഡിഎഫിന്റെ എന്‍ ഷംസുദ്ദീന്‍ ലീഡ് നിലനിര്‍ത്തി. തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ലീഡ് എല്‍ഡിഎഫിനാണ്.
അതേസമയം എല്ലാ മുന്നണി നേതാക്കളും വളരെയധികം വിജയ പ്രതീക്ഷയിലാണ്. 140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here