Advertisement

ധര്‍മ്മടത്ത് പിണറായി വിജയന്‍ 400-ലധികം വോട്ടുകള്‍ക്ക് മുന്നില്‍

May 2, 2021
2 minutes Read

കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് മുന്നേറുന്നു. 400-ലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 47 ഇടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നേറുന്നു.

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയാണ് ലീഡ് ചെയ്യുന്നത്. ഇരിക്കൂറിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെ കെ രമ.

Story highlights: Pinarayi Vijayan is ahead by more than 400 votes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top