‘സഖാക്കളേ സുഹൃത്തുക്കളെ, ലാല്‍സലാം’ കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യവുമായി യെച്ചൂരി

വീണ്ടും എല്‍ഡിഎഫിനെ ഭരണപഥത്തിലെത്തിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘സഖാക്കളേ, സുഹൃത്തുക്കളെ ലാല്‍സലാം’ എന്ന് തുടങ്ങിയാണ് യെച്ചൂരി സംസാരിച്ചത്. ‘ഇടതുമുന്നണിയില്‍ ആഴത്തില്‍ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. വീണ്ടും തെരഞ്ഞെടുത്തതിനും നന്ദി.’- എന്ന് യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിലുണ്ടായ വിശ്വാസമാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കാണിച്ചത്. മഹാമാരിയിലും മറ്റ് ദുരിതങ്ങളിലും ലോകത്തിന് കേരളാ മോഡല്‍ കാഴ്ച വച്ചു. ഇന്ത്യയുടെ ഭരണഘടനയെയും സാഹോദര്യത്തെയും എല്ലാം സംരക്ഷിക്കുന്ന ഗവണ്‍മെന്റായിരുന്നു ഇത്. കേരളത്തിലെ ജനങ്ങള്‍ എല്ലാ പ്രശ്‌നത്തിലും ഇനിയും ശക്തമായി, ഒറ്റക്കെട്ടായി തന്നെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി. കൊവിഡ് മഹാമാരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്ന് വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.
Story highlights: assembly elections 2021, sitharam yechuri, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here