മലപ്പുറം- വയനാട് ജില്ലകളില്‍ യുഡിഎഫിന് മേല്‍ക്കൈ

മലപ്പുറം- വയനാട് ജില്ലകളില്‍ യുഡിഎഫ് മുന്നേറുന്നു. ബാക്കി എല്ലാ ജില്ലകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍ എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടി മുന്നേറുകയാണ്.
കൊണ്ടോട്ടി, തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങലാണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്.
വയനാട് കല്‍പ്പറ്റയില്‍ അഡ്വ. ടി സിദ്ദീഖ് മുന്നില്‍. എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ് കുമാറിനെ പിന്നില്‍ ആക്കിയാണ് സിദ്ദീഖിന്റെ മുന്നേറ്റം. ആദ്യം ലീഡ് ശ്രേയാംസ് കുമാറിനായിരുന്നു.
അതേസമയം മാനന്തവാടിയില്‍ എല്‍ഡിഎഫിന്റെ ഒ ആര്‍ കേളു മുന്നില്‍ നില്‍ക്കുന്നു. 5120 വോട്ടാണ് നിലവിലുള്ളത്. മുന്‍മന്ത്രി ജയലക്ഷ്മിയെ പിന്തള്ളിയാണ് കേളു മുന്നില്‍ നില്‍ക്കുന്നത്. ബത്തേരിയില്‍ യുഡിഎഫിന്റെ ഐ സി ബാലകൃഷ്ണനാണ് ലീഡ് ചെയ്യുന്നത്. 8022 വോട്ടാണ് ഇദ്ദേഹത്തിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്.
കേരളത്തില്‍ ആകെയുള്ള 91 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 46 മണ്ഡലങ്ങളിലും യുഡിഎഫ് 03 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. എന്‍ഡിഎയുടെ മുന്നേറ്റം മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണുള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here