മണ്ഡലം പിടിക്കാൻ ഫിറോസിനായില്ല; പിടിച്ചത് അബ്ദുറഹ്മാൻ; യുഡിഎഫിന്റെ പാളിപ്പോയ നീക്കത്തിൽ താനൂരും

മുസ്ലിം ലീഗിലെ ശ്രദ്ധേയനായ പോരാളി പി.കെ ഫിറോസിന്റെ താനൂരിലെ തോല്‍വി ലീഗിന് നല്‍കിയത് കനത്ത തിരിച്ചടി. വടക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ താനൂര്‍, 2016ലാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ലീഗിന് നിര്‍ണായകമായ മണ്ഡലത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ ഫിറോസിനെ തോല്‍പ്പിച്ചത് സിറ്റിങ് എംഎല്‍എയെ കളത്തിലിറക്കിയാണ്. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ തുടരെ തുടരെ ‘തെളിവുകള്‍’ നിരത്തിയും ഭരണപക്ഷത്തെ അഴിമതിയാരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും ഫിറോസ് എന്നും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചെങ്കില്‍ 2019ലെ ലോക്‌സഭാ ഫലവും 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും യുഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയായിരുന്നു. താനൂരില്‍ താനാളൂര്‍ ഒഴികെയുള്ള പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമായിരുന്നിട്ടും ലീഗിന്റെ യുവ രക്തത്തെ ജയിപ്പിക്കാനായില്ല. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ പി.കെ ഫിറോസ് മുന്നിലെത്തുകയും ലീഡ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ലീഡ് പിടിച്ചെടുത്ത് ഫോട്ടോഫിനിഷില്‍ വി.അബ്ദുറഹ്മാന്‍ വിജയം നേടി. കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും പരാജയം അംഗീകരിച്ചും പി.കെ. ഫിറോസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4918 വോട്ടുകള്‍ക്കാണ് ലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണി പരാജയപ്പെട്ടതെങ്കില്‍ ഇത്തവണ 700 വോട്ടുകള്‍ക്കാണ് വി.അബ്ദുറഹ്മാന്റെ വിജയം. 1957ല്‍ രൂപീകരിക്കപ്പെട്ട മണ്ഡലം 2011 വരെ മുസ്ലിം ലീഗിന്റെ തട്ടകമായിരുന്നു. സി.എച്ച് മുഹമ്മദ് കോയ, സി.മുഹമ്മദ് കുട്ടി, ഇ.അഹമ്മദ്, പി.കെ അബ്ദുറബ്ബ്, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയ നേതാക്കള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് പല ഘട്ടങ്ങളിലായി സഭയിലെത്തി.
Story Highlights- PK Firos thanoor result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here