Advertisement

രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി

May 4, 2021
0 minutes Read

കൊവിഡ് വ്യാപനം തടയാനുള്ള ഒറ്റവഴി എന്നത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തേയും രാഹുല്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ച സംഭവത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു.

മരിച്ചതാണോ അതോ കൊന്നതാണോ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചത്. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരേയും രാഹുല്‍ രംഗത്തെത്തി.മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top