Advertisement

രോഗ വ്യാപനം;ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കൊവിഡ്-19 കോള്‍ സെന്‍റര്‍ പുനഃരാരംഭിച്ചു

May 6, 2021
1 minute Read

കൊവിഡ്-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കൊവിഡ്-19 കോള്‍ സെന്ററിന്റെ നമ്പരുകള്‍.

കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

രോഗികളുടെ എണ്ണം കൂടിയതിനാൽ കൊവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top