കൊവിഡ് ചികിത്സാ നിരക്ക് ഉടന്‍ ഏകീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
Read Also : ഇന്ത്യയിൽ പ്രതിദിനം നാല് ലക്ഷം കൊവിഡ് രോഗികൾ; 3,980 മരണം
‘സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് അനുവദിക്കാനാകില്ല. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കണം.’ കോടതി നിര്‍ദേശിച്ചു. പിപിഇ കിറ്റുകള്‍ക്കും ഓക്‌സിജനുമായി അറുപതിനായിരത്തില്‍ അധികം രൂപ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും കോടതി പരാമര്‍ശം.
ബെഡുകളുടെയും ഓക്‌സിജന്റെയും ലഭ്യത സാധാരണക്കാര്‍ അറിയുന്നില്ല. ടോള്‍ ഫ്രീ നമ്പര്‍ വഴി ഇത് ഏകോപിപ്പിക്കണമെന്നും കോടതി. സര്‍ക്കാരും സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലാബ് പരിശോധനകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കിലായിരിക്കണമെന്നും കോടതി. ഇക്കാര്യത്തില്‍ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Story Highlights: covid 19, private hospitals, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here