Advertisement

കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

May 6, 2021
1 minute Read

ജൂൺ ഒന്നിനകം സാധാരണ പോലെ സംസ്ഥാനത്ത് മൺസൂൺ എത്തുമെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ മണ്‍സൂണ്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.

‘ജൂണ്‍ ഒന്നിനകം കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് പ്രവചനം സൂചിപ്പിക്കുന്നു. ഇത് ആദ്യ കാലസൂചനയാണ്. മെയ് 15-നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം. മെയ് 31-നാണ് മഴയുടെ പ്രവചനം.’ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ ട്വീറ്റ് ചെയ്തു.

ഇക്കാര്യത്തിൽ മെയ് 15ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ ഏപ്രില്‍ 16-ന് നടത്തിയ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. ഇതില്‍ അഞ്ചു ശതമാനം വരെ വ്യത്യാസമുണ്ടാകാമെന്നും പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ രാജ്യത്ത് മണ്‍സൂണ്‍ മഴ ശരാശരിക്കും മുകളിലായിരുന്നു. എന്നാൽ ഇത്തവണ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. സാധാരണ നിലയിലായിരിക്കും ഇത്തവണത്തെ മൺസൂൺ.കാര്‍ഷിക മേഖലയേയും സമ്പദ് വ്യവസ്ഥയേയും സഹായിക്കുന്ന തരത്തിലായിരിക്കും വരാൻ പോകുന്ന മൺസൂൺ എന്നും അധികൃതർ വിലയിരുത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top