ഛോട്ടാ രാജന്റെ മരണവാർത്ത സ്ഥിരീകരിക്കാതെ എയിംസ്

അധോലോക കുറ്റവാളി ഛോട്ടാ രാജൻ്റെ മരണവാർത്ത സ്ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിത്സയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യവിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കുമെന്നും എയിംസ് അറിയിച്ചു.
എയിംസിൽ ഛോട്ടാ രാജനു ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. എയിംസിലെ മറ്റു രോഗികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ രാജ്യാന്തര കുറ്റവാളിയായ ചോട്ടാ രാജനു നൽകി എന്ന ആരോപണം ഏറെ ചർച്ചയായി.
മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജൻ. 2017ൽ മാലിയിൽ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജൻ ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നയാളിൽ നിന്ന് അധോലോക നേതാവായി വളർന്നയാളാണ് ഛോട്ടാ രാജൻ.
തീഹാർ ജയിലിൽ കഠിന തടവ് അനുഭവിക്കുകയായിരുന്നു ഛോട്ടാ രാജൻ. ശ്വാസകോശ രോഗിയായ ഛോട്ടാ രാജന് കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചിരുന്നു. 14 ദിവസത്തോളമായി ഛോട്ടാ രാജൻ കൊവിഡ് ബാധിതനാണ്.
Story Highlights: AIIMS does not confirm the news of Chhota Rajan’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here