എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം സോഷ്യല്‍ മീഡിയ നിറഞ്ഞ് ചിത്രങ്ങളും വീഡിയോയും

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം കൊവിഡ് സാഹചര്യം പരിഗണിച്ച് വീടുകളിലാണ് നടന്നത്. വീടുകളില്‍ ദീപശിഖ തെളിയിച്ചും മധുരം പങ്കുവെച്ചുമാണ് ഇടതുപക്ഷത്തിന്റെ നേതാക്കളും മുന്നണി/പാര്‍ട്ടി അനുഭാവികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വിജയം ആഘോഷിച്ചത്. ആഘോഷവേളയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള വിവിധ നേതാക്കള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.
മുന്‍ മന്ത്രി ഇപി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം, തുടങ്ങിയവര്‍ തങ്ങള്‍ ഇടതുവിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദിവസം ആഘോഷത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു എന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവാത്ത തരത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നതിനാലാണ് ഈയൊരു ആഘോഷിക്കുന്നതെന്നും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ഈ ദിവസം വിജയദിനം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കൊവിഡ് ആയതുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കാനാവില്ല. അതുകൊണ്ട്, ഓരോ വീടുകളില്‍ ഇങ്ങനെ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഇന്ന് പരിപാടി നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വെളിച്ചമെത്തിക്കുക എന്നതിന്റെ പ്രതീകാത്മക പരിപാടിയാണ്. പരിമിതമായ രീതിയിലുള്ള പരിപാടിയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.മിക്ക നേതാക്കളും കുടുംബാംഗങ്ങൾക്കൊപ്പം വിജയം ആഘോഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here