Advertisement

ഒടുവിൽ പൊലീസ് മുട്ടുമടക്കി; കേരളാ പൊലീസിന്റെ സൈബർ ഡോം പേജിൽ നിന്നും വിവാദ പോസ്റ്റുകൾ നീക്കം ചെയ്തു

May 8, 2021
2 minutes Read

അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവച്ച കേരളാ പൊലീസിന്റെ സൈബർ ഡോം ഫേസ്ബുക്ക് പേജിൽ നിന്നും വിവാദമായ പോസ്റ്റുകൾ നീക്കം ചെയ്തു. ഏതെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്താൽ അയാളുടെ ചിത്രമോ വീഡിയോയോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കാൻ പൊലീസിന് അനുമതിയില്ല എന്നത് നിലനിൽക്കെയാണ് പൊലീസിന്റെ ഈ ‘ഒഫിഷ്യൽ കുറ്റകൃത്യം’.

ഈ അടുത്ത ദിവസങ്ങളിൽ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ രണ്ട് വീഡിയോകൾ വന്നിരുന്നു. റോഡ് ബ്രോക്കർ ബ്രേക്ക് ചെയ്ത യുവാവിനെ കൊണ്ട് തന്നെ അത് നന്നാക്കുകയാണ ്‌പൊലീസ്. ലാത്തിയുമായി ചുറ്റും നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ‘സാഗർ എന്ന മിത്രത്തെ നിനക്കറിയൂ, ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല’ എന്ന ഡയലോഗ് അടക്കം പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അതിലൊന്ന്. കുറ്റാരോപിതരെ സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ ഏത് തരത്തിൽ പ്രദർശിപ്പിച്ചാലും അത് ഭരണഘടനയുടെ അനുഛേദം 21 ന്റെ ലംഘനമാണ്. മൗലികാവകാശങ്ങളുടെ ലംഘനം പൊലീസിനെ ഓർമപ്പെടുത്തി നിരവധി പേരാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.

കേരളാ പൊലീസിന്റെ സമൂഹ മാധ്യമ ഇടപെടലുകൾക്കെതിരെ നിരുത്തരവാദപരമാണെന്ന് വിമർശനങ്ങളുണ്ടായി. ‘ലൈക്ക്’ കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നതെന്നും സ്റ്റേറ്റിന് ചെയ്യാൻ വേറെ ഒരുപാട് പണികളുണ്ടെന്നുമാണ് വിമർശനങ്ങൾ. വിവാദമായതോടെ കേരളാ പൊലീസ് സൈബർ വിഭാഗം പോസ്റ്റുകൾ നീക്കം ചെയ്തു.

Story Highlights: kerala police, kerala police facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top