Advertisement

എൽഡിഎഫിന്റെ വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും

May 9, 2021
0 minutes Read

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്കിയത്. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങളോ പ്രകടനങ്ങളോ ഇല്ലാതെ ദീപശിഖ കൊളുത്തിയും മധുരം വിതരണം ചെയ്തും വീടുകളിലാണ് ഇടതുമുന്നണിയുടെ വിജയം പ്രവർത്തകരും നേതാക്കളും ആഘോഷിച്ചത്.

ബഹ്‌റൈനിൽ പ്രതിഭയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദീപശിഖ കൊളുത്തിയും മധുരം വിതരണം ചെയ്തും തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. പ്രതിഭ ആസ്ഥാനത്തു നടന്ന പരിപാടിക്ക് മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, കെഎം സതീഷ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷെരീഫ് കോഴിക്കോട്, രാമചന്ദ്രന്, മിജോഷ് മൊറാഴ എന്നിവർ നേതൃത്വം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top