പ്രതിദിന കൊവിഡ് കേസുകൾ ഇന്നും നാല് ലക്ഷത്തിന് മുകളിൽ; 4,092 മരണം

രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,03,738 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേർ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.
കർണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഡൽഹിയിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.
Read Also : കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസർക്കാരിന്റെ പിഴവെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണൽ
പൊതുജന താത്പര്യം പരിഗണിച്ചാണ് നടപടി. സംസ്ഥാനത്ത് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന ഘട്ടത്തിൽ ഓക്സിജൻ സംവിധാനങ്ങൾ അടക്കം നിരവധി സഹായങ്ങളാണ് ബ്രിട്ടണും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ ചെയ്യുന്നത്.
Story Highlights: covid daily cases in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here