Advertisement

ന്യൂയോർക്കിൽ വെടിവയ്പ്പ്; നാലുവയസുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്ക്

May 9, 2021
1 minute Read

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ വെടിവയ്പ്പിൽ നാലുവയസുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. ടൈംസ് സ്‌ക്വയർ പരിസരത്ത് ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവർ ചികിത്സയിലാണ്.

അക്രമികളെ കുറിച്ചുള്ള തെളിവുകൾ കിട്ടിയെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Read Also : ജെറുസലേമിൽ ഇസ്രായേലി പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്

പരുക്കേറ്റവർ അക്രമകാരികളുമായി ബന്ധമുള്ളവരല്ല. വെടിവയ്പ്പിനെ ന്യൂയോർക്ക് സിറ്റി മേയർ അപലപിച്ചു.

Story Highlights: america, newyork city police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top