കൊ-വിന്‍ ആപ് ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി കൊ-വിന്‍ ആപ് സംവിധാനം ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. താഴെത്തട്ടില്‍ ഗ്രാമപഞ്ചായത്തുകളിലെ ജന സേവന കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊ-വിന്‍ രജിസ്‌ട്രേഷനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസിലാണ് നിലപാട് അറിയിച്ചത്.
Story Highlights: co-win, covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here