അമ്മമാര്‍ക്കായി ‘ഇന’; മാതൃദിനത്തില്‍ ശ്രദ്ധേയമായി വിഡിയോ ഗാനം

വീണ്ടുമൊരു മാതൃദിനം കൂടി കടന്നുപോകുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ‘ഇന’ എന്ന വിഡിയോ ഗാനം. രാജീവ് വിജയിയുടെ സംവിധാനത്തില്‍ പിറന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ ഈ മാതൃദിനത്തില്‍ പുതിയൊരു സന്ദേശം മുന്നോട്ടുവയ്ക്കുന്നു.
ടീസര്‍ ഗാനത്തിലെ ‘രാമഴ പെയ്‌തോഴിഞ്ഞീ വാനവും’ എന്നു തുടങ്ങുന്ന പാട്ടിന് ഈണം പകര്‍ന്നതും ആലപിച്ചതും അര്‍ച്ചന ഗോപിനാഥാണ്.
മാതൃത്വം പ്രമേയമായ പാട്ടില്‍ ഹ്രസ്വചിത്രത്തിന്റെ കഥാംശം അതേപടി നിലനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അര്‍ച്ചന ട്വിന്റിഫോറിനോട് പറഞ്ഞു.
‘രാജീവിന്റെയും എന്റെയും സുഹൃത്തായ പ്രിയയാണ് (പ്രിയ വേണുഗോപാല്‍) ‘ഇന’യ്ക്ക് വരികളെഴുതിയത്.
സ്വന്തം യൂട്യൂബ് ചാനലിന് വേണ്ടി മാതൃദിനത്തില്‍ പുറത്തിറക്കാന്‍ ഒരു പാട്ട് തയാറാക്കിയിരുന്നു. മറ്റൊരു പ്രൊജക്ടിന്റെ വര്‍ക്കിനിടയിലാണ് യാദൃശ്ചികമായി രാജീവ് എന്റെ വരികളെ സ്വീകരിക്കുന്നത്. അത് ഏറെ സന്തോഷം നല്‍കുന്നതായിരുന്നു’. അര്‍ച്ചന ട്വിന്റിഫോറിനോട് പറഞ്ഞു. അശ്വിന്‍ ജോണ്‍സണ്‍ ആണ് പാട്ടിന് ഓർക്കസ്ട്രേഷൻ നല്‍കിയത്.
കൊവിഡ് മഹാമാരിക്കിടെ വെല്ലുവിളികള്‍ നിറഞ്ഞ സമയത്താണ് രാജീവ് വിജയ് ‘ഇന’ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്.
ജിജോ സോമനാണ് ‘ഇന’യുടെ ടൈറ്റില്‍ പോസ്റ്റര്‍ തയാറാക്കിയത്. ശീതള്‍ ബൈഷിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസ്കർ ഖാൻ, ബേബി ആലിയ, അശ്വതി നായർ, സിറാജുദ്ദീൻ, നദീറ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനത്തിന് ബിജിഎം നൽകിയിരിക്കുന്നത് അജി സരസാണ്. സൗണ്ട് ഡിസൈനർ എൽദോ അബ്രഹാമും പ്രൊഡക്ഷൻ ഡിസൈൻ വീണ നായരുമാണ്.
അമ്മ എങ്ങനെ ആകണം ആകരുത് എന്നെല്ലാം മുന്‍വിധികള്‍ കല്‍പിക്കുന്ന സമൂഹത്തില്‍, സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകളുടെ നേര്‍സാക്ഷ്യമാണ് ഇന എന്ന് രാജീവ് വിജയ് പറയുന്നു. ‘ഇന’ എന്ന വാക്കിന് ഫിലിപ്പൈന്‍ ഭാഷയില്‍ അമ്മ എന്നാണ് അര്‍ത്ഥം.
നിരവധി പേരാണ് ടീസര്‍ വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.
Story Highlights: INA video song by rajiv vijay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here