Advertisement

പശ്ചിമബംഗാളിൽ ആക്രമണത്തിൽ സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല; മമതക്കെതിരെ ഗവർണർ

May 10, 2021
1 minute Read

പശ്ചിമബംഗാൾ സംഘർഷത്തിൽ സർക്കാരിനെതിരെ ഗവർണർ ജഗ്ദീപ് ദാൻകർ. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല. സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മമത ബാനർജി മന്ത്രിസഭയിലെ 43 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയാണ് ഗവർണ്ണർ അതൃപ്തി അറിയിച്ചത്. അക്രമം നടന്ന സ്ഥലങ്ങൾ താൻ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് സംസ്ഥാനം നൽകിയിരുന്നില്ല.

Read Also : തൃണമൂൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 17 പുതുമുഖങ്ങൾ

ഗവർണ്ണർക്ക് വിശദീകരണം നൽകാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ ജഗ്ദീപ് ധൻകർ പരസ്യമായി വിമർശനം ഉന്നയിച്ചത്.

Story Highlights: west bengal, mamta banerji, bengal governer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top