Advertisement

നദികളിൽ മൃതദേഹങ്ങൾ, നിങ്ങൾ കാണുന്നത് സെൻട്രൽ വിസ്ത; കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

May 11, 2021
2 minutes Read

നദികളിൽ മൃതദേഹങ്ങൾ കുന്നുകൂടുമ്പോഴും പുതിയ പാർലിമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ എന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന വാർത്തപുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചത്.

‘നദികളിൽ എണ്ണമറ്റാത്ത മൃതദേഹങ്ങൾ ഒഴുകിനടക്കുകയാണ്,ആശുപത്രികളിൽ വരി നീളുകയാണ്. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം കവർന്നെടുത്തു. സെൻട്രൽ വിസ്ത ഒഴികെ മറ്റൊന്നും കാണാൻ അനുവദിക്കാത്ത നിങ്ങളുടെ ആ പിങ്ക് കണ്ണടകൾ നീക്കം ചെയ്യുക പ്രധാന മന്ത്രീ…’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് ബീഹാറിലെ യുപി അതിർത്തിയോട് ചേർന്ന ബക്സറിൽ നാല്പതിലേറെ മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിയെത്തിയത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ യുപി ഭാഗത്തുനിന്നും ഒഴുക്കിവിട്ടതാണെന്നാണ് അധികൃതർ സംശയിക്കുന്നത്.

Story Highlights: Dead bodies in rivers, Rahul gandhi about central vista

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top