Advertisement

അടുത്തുള്ള വാക്‌സിൻ കേന്ദ്രങ്ങള്‍ അറിയാം; ഇന്ത്യക്കാർക്ക് കൊവിഡ് വാക്സിനേഷന് സഹായവുമായി ഗൂഗിൾ

May 11, 2021
1 minute Read

രാജ്യത്തെ കൊവിഡ് വാക്സിനേഷന് സഹായവുമായി ഗൂഗിൾ സേർച്ച് എൻജിൻ. ഗൂഗിൾ പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികൾ,പൊതുജനാരോഗ്യ കേന്ദ്രങ്ങൾ,കൊവിഡ് ചികിത്സ ലഭ്യമാകുന്ന ലാഭരഹിത സ്ഥാപനങ്ങൾ എന്നിവ പ്രത്യേകമായി ഗൂഗിൾ മാപ്‌സിൽ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സമീപത്തെ വാക്സിനേഷൻ കേന്ദ്രവും ഗൂഗിളിലൂടെ അറിയാം.

വാക്സിൻ ഫലപ്രാപ്തി,വാക്സിൻ സുരക്ഷ,പാർശ്വഫലങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ കൊവിൻ വെബ്‌സൈറ്റിലേക്ക് ആളുകളെ നയിക്കുന്ന രജിസ്‌ട്രേഷൻ വിവരങ്ങൾ എന്നിവയും പ്രദര്ശിപ്പിക്കുമെന്ന് ഗൂഗിൾ പറഞ്ഞു. അംഗീകൃത മെഡിക്കൽ സ്രോതസ്സുകളിൽ നിന്നും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ ഈ വിവരങ്ങൾ അവതരിപ്പിക്കുന്നത്.

രാജ്യത്തൊട്ടാകെയുള്ള 23,000 വാക്സിനേഷൻ കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ ഇംഗ്ലീഷിലും എട്ട് ഇന്ത്യൻ ഭാഷകളിലും പ്രദർശിപ്പിക്കും. കൂടാതെ ആശുപത്രി കിടക്കകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ലഭ്യതയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന പുതിയ ഒരു ഫീച്ചറും ഗൂഗിൾ പരീക്ഷിക്കുന്നുണ്ട്.

Story Highlights: Google helps people to track vaccination Centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top