Advertisement

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

May 12, 2021
1 minute Read
actor Maran dies Covid

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാരൻ്റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

സൂപ്പർ താരം വിജയ് നായകനായ ഗില്ലി എന്ന സിനിമയിൽ ആദിവാസിയായി അഭിനയിച്ച മാരൻ്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോസ് എങ്കിറ ബാസ്കരൻ, ഡിഷൂം, വേട്ടയ്ക്കാരൻ, കെജിഎഫ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Story Highlights: actor Maran dies of Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top