Advertisement

സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

May 12, 2021
1 minute Read
oxygen bed

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് ഇരട്ടിയിലധികം വര്‍ധനവാണ്. രോഗ വ്യാപനം കൂടിയാല്‍ പ്രതിസന്ധിക്ക് സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

മെയ് 1ന് 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും 1,808 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് കണക്ക്. എന്നാല്‍ മെയ് 10 ആകുമ്പോഴേക്കും ഇത് യഥാക്രമം 1,340 വെന്റിലേറ്റര്‍ രോഗികളും 2,641 ഐസിയു രോഗികളുമായി വര്‍ധിച്ചു.

അതേസമയം കേരളത്തില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കി.
ഇതില്‍ കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനാവുക 50% മാത്രമാണ്. ഇതിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നീക്കമാരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് 1000 ഓക്‌സിജന്‍ ബെഡുകളടങ്ങിയ താത്കാലിക ആശുപത്രി നിര്‍മാണ ഘട്ടത്തിലാണ്.

കഴിഞ്ഞ ദിവസം കേരളത്തിൽ 37,290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top