കിടക്കകളുടെ 85 ശതമാനം ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ കൂടുതൽ കിടക്കകൾ ഉറപ്പാക്കണം: മുഖ്യമന്ത്രി

ആശുപത്രികളിൽ 85 ശതമാനം കിടക്കകളും ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ കൂടുതൽ കിടക്കകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ഭരണകൂടം ഇക്കാര്യം ശ്രദ്ധിക്കണം. ആശുപത്രികളിലെ രോഗികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങൾ ജില്ലാ കളക്ടർമാർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓക്സിജൻ ഉത്പാദന ശേഷി വർധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഓക്സിജൻ ഓഡിറ്റ് ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഴയ്ക്കും ഇടിമിന്നലിനും ഇന്ന് സാധ്യതയുണ്ട്. അതുകൊണ്ട് ആശുപത്രികൾ അടിയന്തിര വൈദ്യുതി വിതരണം ഉറപ്പാക്കണം. ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് കെഎസ്ഇബിക്കും നിർദ്ദേശം നൽകി. ആശുപത്രികളിൽ തീപിടുത്തം ഒഴിവാക്കാനും ശ്രമിക്കണം. ട്രെയിനിൽ സംസ്ഥാനത്തേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിൽ 72 മണിക്കൂർ മുൻപ് നടത്തിയ ആർടിപിസിആർ ടെസ്റ്റിൻ്റെ ഫലം കയ്യിൽ കരുതണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: More beds should be secured pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here