‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്; കേന്ദ്രത്തിന്റെ പോസിറ്റിവിറ്റി പ്രചാരണത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

കൊവിഡ് നിയന്ത്രണങ്ങളിൽ സംഭവിച്ച വീഴ്‌ചകൾക്കെതിയരായ വിമർശനങ്ങൾ മറയ്ക്കാൻ രാജ്യത്തും വിദേശത്തും ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ പ്രചാരണവുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങുന്നത് തല മണ്ണിൽ പൂഴ്ത്തുന്നതിന് സമാനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പൗരന്മാരെ വഞ്ചിക്കുന്ന നടപടിയാണിതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
‘പോസിറ്റീവായി ചിന്തിക്കുക എന്ന കേന്ദ്രത്തിന്റെ തെറ്റായ ഉറപ്പ് കൊവിഡ് മൂലം മരിച്ചു വീണവരുടെ കുടുംബാംങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. മണ്ണിൽ തല പൂഴ്ത്തിവെയ്ക്കുന്നതും പോസിറ്റീവ് അല്ല അത് പൗരന്മാരെ വഞ്ചിക്കുകയാണ് ‘ – രാഹുൽ ട്വീറ്റിൽ കുറിച്ചു.
Story Highlights: Rahul gandhi about Central Government’s Positivity Unlimited campaign
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here