Advertisement

ഇനി വാട്സപ്പിനു പോലും ചാറ്റുകൾ കാണാനാവില്ല; ‘എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്’ ഓപ്ഷൻ വരുന്നു

May 12, 2021
2 minutes Read
WhatsApp Encrypted Backups option

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് ഓപ്ഷനുമായി വാട്സപ്പ്. ഈ ഓപ്ഷൻ ഓണാക്കിയാൽ വാട്സപ്പിനു പോലും ഉപയോക്താക്കളുടെ പ്രൈവറ്റ് ചാറ്റുകൾ കാണാൻ കഴിയില്ല. തേർഡ് പാർട്ടി ആപ്പുകളിൽ വാട്സപ്പ് ചാറ്റ് ബാക്കപ്പ് ചെയ്യുന്നതിൽ ഉപയോക്താക്കൾ ആശങ്ക അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കപ്പ് ചാറ്റുകൾക്ക് കൂടുതൽ സുരക്ഷ നൽകാൻ വാട്സപ്പ് തീരുമാനിച്ചിരിക്കുന്നത്.

ചാറ്റ് ബാക്കപ്പ് സെക്ഷനിൽ ‘എൻക്രിപ്റ്റ് യുവർ ബാക്കപ്പ്’ എന്ന ഓപ്ഷനുണ്ടാവും. ഈ ഓപ്ഷൻ എനേബിൾ ചെയ്താൽ ബാക്കപ്പ് ചാറ്റുകൾക്കായി ഒരു പാസ്‌വേഡ് നിർമിക്കാൻ വാട്സപ്പ് ആവശ്യപ്പെടും. മറ്റേതെങ്കിലും ഫോണിൽ ഈ ചാറ്റ് റീസ്റ്റോർ ചെയാൻ ശ്രമിച്ചാൽ ചാറ്റുകൾ ഡിക്രിപ്റ്റ് ചെയ്യാൻ ഈ പാസ്‌വേഡ് നൽകണം. പാസ്‌വേഡ് ഇല്ലെങ്കിൽ ഈ ചാറ്റുകൾ ഡിസ്ക്രിപ്റ്റ് ചെയ്യാനാവില്ല. ഇങ്ങനെ ഡിക്രിപ്റ്റ് ചെയ്യുമ്പോൾ പാസ്‌വേർഡ് മാറ്റാണോ ഒഴിവാക്കാനോ ഉള്ള ഓപ്ഷനുകളും ഉണ്ട്. പാസ്‌വേർഡ് മറന്നുപോയാൽ ഈ ചാറ്റുകൾ റീസ്റ്റോർ ചെയ്യാൻ കഴിയില്ല. ഈ ഓപ്ഷൻ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.

സ്റ്റിക്കറുകൾ സെർച്ച് ചെയ്യാനായി കൂടുതൽ മികച്ച സൗകര്യമൊരുക്കാനും വാട്സപ്പ് ശ്രമിക്കുന്നുണ്ട്. ചാറ്റ്ബോക്സിൽ ടൈപ്പ് ചെയ്യുന്ന കീവേർഡുകൾക്കനുസരിച്ച സ്റ്റിക്കറുകളാണ് ഈ ഓപ്ഷനിൽ ഉണ്ടാവുക.

Story Highlights: WhatsApp to add ‘End-To-End Encrypted Backups’ option

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top