കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾക്ക് ഇടവേള നീട്ടണമെന്ന് വിദഗ്ധ സമിതി

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന്റെ രണ്ട് ഡോസുകളുടെ ഇടവേള കൂട്ടണമെന്ന് വിദഗ്ധ സമിതി. ആദ്യ ഡോസ് എടുത്ത് 12 മുതൽ 16 വരെ ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് എടുത്താൽ മതി.
ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കൊവിഡ് മുക്തരായവർക്ക് ആറുമാസത്തിന് ശേഷം വാക്‌സിൻ നൽകിയാൽ മതിയെന്നും വിദഗ്ധർ പറയുന്നു. ഇത് രണ്ടാം തവണയാണ് കൊവിഷീൽഡിന്റെ ഡോസുകളുടെ ഇടവേള കൂട്ടുന്നത്. കൊവാക്‌സിന് ഇത് ബാധകമല്ല. നാല് മുതൽ ആറാഴ്ച വരെ തുടരും.
Story Highlights: covid 19, covishield, vaccination
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here