Advertisement

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതരുടെ കുറ്റപ്പെടുത്തൽ ; ഉന്നാവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

May 13, 2021
2 minutes Read

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് ഉന്നാവ് ജില്ലയില്‍ 14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അധികൃതര്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചു ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് ഡോക്ടർമാർ രാജി സമർപ്പിച്ചു. അധികൃതര്‍ മോശമായി പെരുമാറുകയാണെന്നും ജോലി ചെയ്‌തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഇവര്‍ ആരോപിച്ചു.

മുഴുവന്‍ സമയം ജോലി ചെയ്തിട്ടും ജോലിക്ക് ഹാജരായില്ല എന്നാണ് അധികൃതര്‍ രേഖപ്പെടുത്തുന്നത്. ഉന്നത അധികൃതർ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ എല്ലാവരും കുറ്റപ്പെടുത്തുമെന്നും ഡോക്ടർമാർ ആരോപിക്കുന്നു.

”ഡോക്ടര്‍മാര്‍ ടീമിന്റെ ഭാഗമാണ്. അവര്‍ അപരിചിതരല്ല” .പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പറഞ്ഞു.

Story Highlights: 14 Government Doctors Quit Posts In Unnao, UP Citing ‘Bad Behavior’ From Administration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top