Advertisement

വാക്‌സിനും ഓക്‌സിജനും പ്രധാനമന്ത്രിയും കാണാനില്ല: രാഹുൽ ഗാന്ധി

May 13, 2021
0 minutes Read

രാജ്യത്ത് കൊവിഡ് വാക്സിനും ഓക്സിജനും മാത്രമല്ല പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ അവശേഷിക്കുന്നത് സെൻട്രൽ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുൽ പരിഹസിച്ചു. വാക്സിനുകൾക്കും ഓക്സിജനും മരുന്നുകൾക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപനം തടയാൻ നടപടി സ്വീകരിക്കാതെ, പ്രതിപക്ഷ വിമർശനങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

നേരത്തെ രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്സിൻ ക്യാംപെയിൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കൾ കത്തയച്ചിരുന്നു. കോൺഗ്രസും സിപിഐഎമ്മും അടക്കം പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയാറാക്കിയ കത്തിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത പ്രൊജക്ടിന്റെ നിർമാണം നിർത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top