ഭരണഘടനാപരമായ പ്രതിബദ്ധതകൾ ഉയർത്തിപ്പിടിക്കണം; മമതയ്ക്ക് മറുപടിയുമായി ബംഗാൾ ഗവർണർ

പശ്ചിമ ബംഗാൾ ഗവർണറുടെ കൂച്ച് ബിഹാർ സന്ദർശനം മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന മമതാ ബാനർജിയുടെ ആരോപണത്തിന് മറുപടി നൽകി ഗവർണർ ജഗദീപ് ധൻഖർ. മമത ഭരണഘടനാപരമായ പ്രതിബദ്ധത ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ആക്രമണങ്ങൾക്കും കേന്ദ്രസർക്കാരിന്റെ വിശദീകരണം ചോദിച്ചുള്ള നടപടിക്കും പിന്നാലെയാണ് ഗവർണർ സംഘർഷ പ്രദേശമായ കൂച്ച് ബിഹാർ ജില്ല സന്ദർശിക്കുന്നത്.
‘മുഖ്യമന്ത്രിയും ഗവർണറും ഭരണഘടനയ്ക്ക് വിധേയരാണ്. ഭരണഘടനയുടെ മാഹാത്മ്യം ഉൾക്കൊള്ളേണ്ടവരും അതിനെ പിന്തുടരണ്ടവരുമാണ്’. മമതയ്‌ക്കെഴുതിയ കത്തിൽ ജഗദീപ് പരാമർശിടച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട സമയമാണിത്. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 159 ഉദ്ധരിച്ചുകൊണ്ടായിരുന്നു ഗവർണറുടെ വാക്കുകൾ. തന്റെ പ്രതിജ്ഞയിലെ പോലെ ജനങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം അവർക്കുവേണ്ടി ചെയ്യും. ഗവർണർ വ്യക്തമാക്കി. അതേസമയം, ഗവർണറുടെ കൂച്ച്ബിഹാർ സന്ദർശനം പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന് മമത ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ സംഘർഷങ്ങൾ നടന്ന പശ്ചിമബംഗാളിലെ സിത്തൽകുച്ചിലും കൂച്ച്ബിഹാറിലും ജഗദീപ് ധൻഖർ ഇന്ന് സന്ദർശനം നടത്തും. ആക്രമണങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അവരത് ചെയ്യാത്തത് കൊണ്ട് താൻ തന്റെ ഡ്യൂട്ടി ചെയ്യുകയാണെന്നും ഗവർണർ തുറന്നടിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തിൽ ഒൻപത് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടെന്ന ആരോപണത്തെയും മമതയുടെ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു.
മെയ് 7ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം ബംഗാളിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ചിരുന്നു. അക്രമം നടന്ന സ്ഥലങ്ങളെ കുറിച്ചും സ്വീകരിച്ച നടപടികളെ കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതിയിലെ അഞ്ചംഗ ബെഞ്ച് പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.
Story Highlights: west bengal, mamata banerjee, bengal governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here