ഇടുക്കിയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഉദ്ഘാടനം; എംപിക്കും എംഎൽഎക്കുമൊപ്പം പങ്കെടുത്തത് നൂറിലേറെ പേർ

ഇടുക്കി,കട്ടപ്പന നഗരസഭയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഡോമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. ജനപ്രതിനിധികൾ ഉൾപ്പെടെ നൂറിലേറെ പേരാണ് സാമൂഹ്യ അകലം പാലിക്കാതെ ചടങ്ങിൽ പങ്കെടുത്തത്.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്,എംഎൽഎ റോഷി അഗസ്റ്റിൻ, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി എന്നിവർ പങ്കെടുത്തു. കട്ടപ്പന നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുള്ള ഗുരുതര അലംഭാവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here