കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. കേസ് തീർപ്പാകും വരെ പൊതുവിപണിയിൽ വാക്‌സിൻ വിൽപന നിർത്തിവക്കണമെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാനത്തെ വാക്‌സിൻ വിതരണം സുതാര്യമാക്കണമെന്നാണ് ഹർജിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. സർക്കാരിന്റെ കൈവശമുള്ള വാക്‌സിന്റെ അളവ്, വിതരണം ചെയ്യുന്നതിലെ മാനദണ്ഡം തുടങ്ങിയവ വിശദമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേരളം പണം മുടക്കി വാങ്ങുന്ന കൊവിഷീൽഡും കൊവാക്‌സിനും വിവിധ ബാച്ചുകളിലായി സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. ഇവ വിതരണം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ കോടതിയെ ബോധിപ്പിക്കണം.
സർക്കാർ ഇക്കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കും. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, നിലവിൽ കൈവശമുള്ള വാക്‌സിന്റെ അളവ് അടക്കമുള്ള മുഴുവൻ കാര്യങ്ങളും സർക്കാർ ഇന്ന് വിശദീകരിക്കും.
Story Highlights: kerala highcourt, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here