ഉയിഗിറുകളുടെ വംശഹത്യ; നിർബന്ധിത പദ്ധതികളുമായി ചൈന

സിൻചിയാങ് പ്രവിശ്യയിൽ ഉയിഗിറുകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും വംശഹത്യ ലക്ഷ്യമാക്കിയാണ് ജനനനിരക്ക് നിയന്ത്രിച്ചു കൊണ്ട് ചൈനയുടെ നിർബന്ധിത പദ്ധതികളെന്ന് ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്യുന്നു.
എഎസ്പിഐ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 2017മുതൽ ചൈനയിലെ സിൻചിയാങ് പ്രവിശ്യയിൽ ജനന നിരക്കിന് കാര്യമായ കൂപ്പുകുത്തലാണ് സംഭവിച്ചിട്ടുള്ളത്. ഇത് ലക്ഷ്യമാക്കിയുള്ള ക്യാംപെയിനുകളും പ്രവിശ്യയിൽ സജീവമായിരുന്നു. 2017-2019 കാലയളവിൽ സിൻചിയാങിലെ ജനന നിരക്കിന് പകുതിയിലധികം ഇടിവ് വന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ കാണാത്ത ഇടിവാണ് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിൽ ചൈനയിൽ ഉണ്ടാവുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ജനന നിരക്ക് കുറയ്ക്കുന്നതിന് തടവ്, പിഴചുമത്തൽ തുടങ്ങിയ ഭീഷണികളാണ് നൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ഭരണകൂടം പ്രയോഗിക്കുന്നത്.
റിപ്പോർട്ടിന് ഔദ്യോഗിക മറുപടിയുമായി ചൈന ഇതുവരെ രംഗത്ത് വന്നിട്ടില്ല. വികസനത്തിനും, രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ സുസ്ഥിരതക്കും വേണ്ടിയാണ് രാജ്യം ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കുന്നത് എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വാദം.
Story Highlights: uyghur muslims in china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here