70% പേർക്കും രോഗം ; ബിഹാറിലെ ഗ്രാമത്തിൽ മരണം ഉയരുന്നു

ബിഹാറിൽ കൊവിഡ് രോഗികളുടെയും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെയും എണ്ണംകൂടി വരുകയാണ്. കൈമൂർ ജില്ലയിലെ ബംഹാർ ഖാസ് ഗ്രാമത്തിലെ കൊവിഡ് രോഗികളുടെ എണ്ണം, യഥാർത്ഥ കണക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യം ഉയർത്തുകയാണ്.
കൈമൂർ ജില്ലയിൽ 23 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബംഹാർ ഗ്രാമത്തിൽ കഴിഞ്ഞ 25 ദിവസത്തിനിടെ മരിച്ചത് 34 പേരാണ്. ഇവിടുത്തെ 70 % പേരും രോഗബാധിതരായെന്നാണ് റിപ്പോർട്ട്.
മരിച്ചവരിൽ ചിലർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. മിക്കവർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചിലരാകട്ടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും മുമ്പ് മരിച്ചുവെന്ന് ഗ്രാമവാസികൾ പറയുന്നു. ടൈഫോയ്ഡ് മലേറിയ തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. അതിനാൽ രോഗം കണ്ടെത്താൻ കഴിയുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
Story Highlights: Villagers at bihar say 70% People Sick But Few Covid Tests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here