Advertisement

ചെല്ലാനത്ത് സ്ഥിതി രൂക്ഷം; വീടുകളില്‍ വെള്ളം ഉയരുന്നു; മാറാന്‍ തയാറാകാതെ നിരവധി പേര്‍

May 15, 2021
0 minutes Read
chellanam sea attack

എറണാകുളം ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷം. ചെല്ലാനം ചെറിയകടവ് ഭാഗത്ത് അരയാള്‍ പൊക്കത്തില്‍ വെള്ളം ഇരച്ചു കയറിയിരിക്കുകയാണ്. ആളുകള്‍ ക്യാമ്പുകളിലേക്ക് പോകാന്‍ തയാറാകുന്നില്ല. കൊവിഡ് ഭീതിയിലാണ് മിക്കവരും. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പ്രദേശത്ത് വളരെ ഉയര്‍ന്നതാണ്. ചെല്ലാനത്ത് പ്രളയ സമാനമായ അവസ്ഥയാണ് നില നില്‍ക്കുന്നത്.

ഇത്രയും കാലമായിട്ടും രാഷ്ട്രീയക്കാര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിലാണ് പ്രദേശവാസികള്‍. കടല്‍ ഭിത്തി കെട്ടാനും മറ്റും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ല. കടുത്ത അവഗണനയാണ് നേരിടുന്നതെന്നും പരാതി. എല്ലാ വര്‍ഷവും ഇതേ അവസ്ഥയാണ് തങ്ങള്‍ക്കെന്നും അവര്‍ പറയുന്നു.

എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം കളക്ടര്‍ എസ് സുഹാസും ഹൈബി ഈഡന്‍ എംപിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് മുന്‍പിലും പ്രതിഷേധവുമായി ആളുകളെത്തി. സംസ്ഥാനത്ത് മഴ ആരംഭിച്ചത് തൊട്ട് ഭീതിയിലാണ് ചെല്ലാനം. വളരെയധികം ബുദ്ധിമുട്ടാണ് ഇവിടെയുള്ള ആളുകള്‍ നേരിടുന്നത്. എന്നാല്‍ രാഷ്ട്രീയക്കാരുടെ അനാസ്ഥ കാരണമാണ് തങ്ങള്‍ക്ക് ഈ അവസ്ഥ വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top