ടൗട്ടെ ചുഴലിക്കാറ്റ്; ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും; മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കടലാക്രമണം രൂക്ഷമായതോടെ
കരയ്ക്കടുപ്പിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. ലക്ഷദ്വീപില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കടമത്ത് ദ്വീപില്‍ വൈദ്യുതി വിതരണം താറുമാറായി. കടലാക്രമണം രൂക്ഷമായതോടെ
കരയ്ക്കടുപ്പിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ട നിലയിലാണ്. കടമത്ത്, അമിനി, കില്‍ത്താന്‍, ചേത്ത് ലാത്ത്, ബിത്ര ഉള്‍പ്പെടെയുള്ള എല്ലാ ദ്വീപുകളിലും കാറ്റും മഴയും കനക്കുകയാണ്.
അതേസമയം ജനങ്ങള്‍ക്ക് അടിയന്തര സഹായത്തിനായി ഓരോ ദ്വീപുകളിലേക്കും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ലക്ഷദ്വീപ് പൊലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ കോസ്റ്റ് ഗാര്‍ഡ്, നാവികസേന എന്നിവര്‍ക്ക് നിര്‍ദേശമുണ്ട്.
Story Highlights: rain, lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here