Advertisement

ഇംഗ്ലണ്ട് പര്യടനം; ഇന്ത്യന്‍ ടീമിന് നടത്തേണ്ടത് മൂന്ന് കൊവിഡ് ടെസ്റ്റ്

May 15, 2021
1 minute Read

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കൊവിഡ് പരിശോധന നടത്തുമെന്ന് ബി സി സി ഐ. മുംബൈയില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുൻപ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തും. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എല്ലാവരും ഈ മാസം 19 ന് മുംബൈയില്‍ എത്തും. അതിന് മുൻപ് മൂന്നു ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണം. മുംബൈയിലെത്തിയ ശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. നിരീക്ഷണ കാലാവധിക്ക് ശേഷം ജൂണ്‍ രണ്ടിന് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.’-ബി സി സി ഐ വ്യക്തമാക്കുന്നു.

ആദ്യ ഡോസ് വാക്സിന്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ നിന്നാകും ലഭിക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് നടത്തുമെന്ന് ബി സി സി ഐ വ്യക്തമാക്കി.

ജൂണ്‍ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ന്യൂസീലന്റാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. അതിനുശേഷം ഇംഗ്ലണ്ടുമായി ഇന്ത്യയുടെ പരമ്പര ആരംഭിക്കും. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top