Advertisement

ഗാസയിൽ ആക്രമണം തുടരുന്നു; അന്താരഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ സൈന്യം തകർത്തു

May 15, 2021
1 minute Read

ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്താരഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ സൈന്യം തകർത്തു. അസോസിയേറ്റഡ് പ്രസ്സ്, അൽ ജസീറ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ സ്ഥാപിച്ചിരുന്ന ബഹുനില കെട്ടിടം നശിപ്പിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽ മറ്റ് ഓഫീസുകളും റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും ഉണ്ടായിരുന്നു.

അതേസമയം, ആക്രമണത്തിൽ ആളപായമുണ്ടോയെന്ന് വ്യക്തമല്ല. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. കെട്ടിടത്തിൽ ഹമാസിന്റെ ആയുധശേഖരം ഉണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം നടന്നത്. തിങ്കളാഴ്ച മുതൽ ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.

Story Highlights: Israeli Airstrike In Gaza Destroys Media Building

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top