Advertisement

തീരുമാനങ്ങളെടുക്കാൻ കേന്ദ്രം ഇനിയും വൈകുന്നു; വിമർശനവുമായി പി. ചിദംബരം

May 15, 2021
1 minute Read

വാക്‌സിൻ നിർമാണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ വിമർശിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. കൊവാക്‌സിൻ നിർമാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാത്തത് സർക്കാരിന്റെ ഉദാസീനതയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.

വാക്‌സിൻ വിതരണം മുടങ്ങുന്ന ഘട്ടത്തിൽ നഷ്ടപ്പെടുന്ന ജീവന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. വാക്‌സിൻ നിർമാണ കമ്പനികൾക്ക് ലൈസൻസ് നിർബന്ധമാക്കണമെന്ന സർക്കാർ തീരുമാനം ഉണ്ടാകുന്നതിന് മുൻപ് കോൺഗ്രസാണ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ചിദംബരം പറഞ്ഞു. ‘നിർബന്ധിത ലൈസൻസ് വേണമെന്ന് സിഡബ്ല്യസി ആവശ്യപ്പെട്ട് നാലാഴ്ച കഴിഞ്ഞപ്പോൾ കൊവാക്‌സിൻ ഉത്പാദത്തിനുള്ള അപേക്ഷയ്ക്കായി മറ്റ് കമ്പനികളെ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചു’. ഈ നാലാഴ്ച വൈകിയതോടെ നഷ്ടപ്പെടുന്ന ജീവന് ആരാണ് ഉത്തരവാദി എന്ന് ചിദംബരം തുറന്നടിച്ചു.

വാക്‌സിന്റെ ആഭ്യന്തര ഉത്പാദനവും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. വാക്‌സിനുകൾ ഇറക്കുമതി ചെയ്യാൻ കൃത്യമായ ഉത്തരവ് നൽകിയ ഒരു കമ്പനിയെ കണ്ടെത്താൻ പോലും കേന്ദ്രസർക്കാരിനായിട്ടില്ല. കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുന്നത് തുടരുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. ഭാരത് ബയോടെകും നാഷണൽ ഇൻസ്്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്‌സിൻ നിർമിക്കുന്നത്.

Story Highlights: p chidambaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top