ടൗട്ടെ ചുഴലിക്കാറ്റ്; ആവശ്യക്കാർക്ക് സഹായമെത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ‘കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും മഴ ശക്തമാണ്. സഹായം ആവശ്യമുള്ളവർക്കെല്ലാം എത്തിച്ച് കൊടുക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുകയാണ്’. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.
മത്സ്യത്തൊഴിലാളികൾ മെയ് 17 വരെ കടലിൽ പോകരുതെന്നാണ് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതോടെയാണ് കേരള തീരത്ത് മഴ ശക്തമായത്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Story Highlights: tauktae cyclone, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here