Advertisement

ഗുജറാത്ത് തീരം തൊടാനൊരുങ്ങി ടൗട്ടെ ചുഴിക്കാറ്റ്; ഭുവനേശ്വറിൽ നിന്ന് എൻഡിആർഎഫ് സംഘമെത്തി

May 15, 2021
1 minute Read

ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന മുന്നറിയിപ്പിന് പിന്നാലെ കർശന സുരക്ഷയൊരുക്കി ദേശായ ദുരന്ത നിവാരണ സേന. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഭുവനേശ്വറിൽ നിന്നും ദുരന്ത നിവാരണ സേനാ സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടു.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെ കേരളം, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ മഴയും കാറ്റും ശക്തമാണ്. തിങ്കളാഴ്ചയോടെ ടൗട്ടെ ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

‘ചുഴലിക്കാറ്റിനെ നേരിടാൻ വിവിധയിടങ്ങളിലായി 53 എൻഡിആർഎഫ് സംഘങ്ങൾ സജ്ജമാണ്. 24 ടീമുകളെ നേരത്തെ വിന്യസിച്ചുകഴിഞ്ഞു. 29 ടീമുകൾ ടൗട്ടെ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ്’. എൻഡിആർഎഫ് ഡയറക്ടർ ജനറൽ സത്യപ്രധാൻ ട്വീറ്റ് ചെയ്തു.

Story Highlights: tauktae cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top