Advertisement

പലസ്​തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ്.എ കപ്പ് വിജയാഘോഷം

May 16, 2021
1 minute Read

പലസ്​തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ്.എ കപ്പ് ലെസ്റ്റർ സിറ്റി കളിക്കാര്‍ പലസ്തീൻ പതാക ഉയർത്തി എഫ്.എ കപ്പ് ഫൈനൽ ജയം ആഘോഷിച്ചു. 20000 കാണികളെ സാക്ഷി നിര്‍ത്തിയാണ് ലെസ്റ്റർ സിറ്റിയുടെ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും വിജയാഘോഷത്തിനിടെ പലസ്തീൻ പതാക ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സേനയിൽ നിന്നുള്ള ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും നേരിട്ട പലസ്തീനികളുമായുള്ള ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു.

ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും പലസ്തീനികളുടെ ശബ്ദം കൂടുതല്‍ ആളുകളിലേക്കെത്തിച്ചതിനും ലെസ്റ്റര്‍ കളിക്കാരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആരാധകരും പ്രശംസിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം നേടിയത്. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്.

ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമ റോമന്‍ അബ്രമോവിച്ച് തീവ്ര വലതുപക്ഷ ഇസ്രായേലി അധിനിവേശ സംഘടനയ്ക്ക് 100 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top