Advertisement

കൊവിഡ് പ്രതിരോധ പ്രവ‍ർത്തനം; ബി.വി ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകി

May 17, 2021
2 minutes Read

കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകി ഡൽഹി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.

ചോദ്യംചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ആണ് ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകിയത്. മരുന്നും ഓക്സിജനും പണം ഈടാക്കാതെ നൽകി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Story Highlights: Delhi Police gives clean chit to Congress leader Srinivas BV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top