ഇറ്റാലിയൻ ഓപ്പൺ: റോമിൽ നദാലിന് പത്താം കിരീടം

ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ഇറ്റാലിയൻ ഓപ്പൺ കിരീടം റാഫേൽ നദാൽ സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. റോമിൽ നദാലിന്റെ പത്താം കിരീടമാണിത്. സ്‌കോർ 5-7, 1-6, 3-6.
ആദ്യ സെറ്റ് നദാലാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ സെർബിയൻ താരത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. നിർണായകമായ മൂന്നാം സെറ്റിൽ കളിമൺ കോർട്ടിലെ പരിചയസമ്പത്ത് പുറത്തെടുത്തപ്പോൾ ജോക്കോവിച്ച് പരാജിതനായി. സെമിയിൽ റീല്ലി ഒപൽക്കയെയാണ് നദാൽ തോൽപ്പിച്ചിരുന്നത്. ജോക്കോവിച്ച് ലൊറൻസൊ സൊനേഗയേയും. ഈ വർഷത്തെ രണ്ടാം ക്ലേ കോർട്ട് കിരീടമാണിത്.
വനിതകളിൽ പോളണ്ടിന്റെ ഇഗ സ്വിയറ്റെക്കിനാണ് കിരീടം. ചെക്കിന്റെ പ്ലിസ്‌കോവയെയാണ് തോൽപ്പിച്ചത്. ആധികാരികമായിരുന്നു സ്വിയറ്റെക്കിന്റെ ജയം. പ്ലിസ്‌കോവയ്ക്കതെിരെ ഒരു ഗെയിം പോലും വിട്ടുകൊടുത്തില്ല. സ്‌കോർ 6-0, 6-0.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here