Advertisement

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം

May 17, 2021
2 minutes Read
RSS criticized BJP election

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും കുറ്റപ്പെടുത്തി. ബിഡിജെഎസ് ബാധ്യതയാണെന്ന ആക്ഷേപം ഭൂരിഭാഗം സ്ഥാനാർത്ഥികളും ഉന്നയിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ യോഗത്തിലാണ് ആർഎസ്എസിനെതിരെ വിമർശനമുയർന്നത്. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും ഒരുപോലെ കുറ്റപ്പെടുത്തി. ആർഎസ്എസ് നിയോഗിച്ച നിയോജകമണ്ഡലം സംയോജകർ പലരും പരിചയസമ്പത്തില്ലാത്തവരായിരുന്നു. ഇവരുടെ ഏകപക്ഷീയ തീരുമാനങ്ങൾ തിരിച്ചടിയായി. പലസ്ഥലത്തും പരിവാർ സംഘടനകൾ സജീവമായില്ലെന്നും സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തി.

അതേസമയം ബിഡിജെഎസിനെതിരെയുമുണ്ടായി കടന്നാക്രമണം. മുന്നണിയ്ക്ക് ഗുണമില്ലാത്ത പാർട്ടി ബാധ്യതയാണെന്നായിരുന്നു വിമർശനം. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെതിരെ പരോക്ഷ വിമർശനം ഉയർന്നു. സംസ്ഥാന അദ്ധ്യക്ഷൻ രണ്ടിടങ്ങളിൽ മത്സരിച്ചപ്പോഴുണ്ടായ നേതൃതലത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സംഘടനാ സെക്രട്ടറിക്കായില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. മുഴുവൻ സമയ പ്രവർത്തനത്തിനായി ഇറങ്ങിയിരിക്കുന്നവർക്ക് പാർട്ടി അലവൻസ് അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Story Highlights: RSS got criticized at BJP meeting to assess election defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top